മന്ത്രിമാരുടെയും എംഎല്‍എമാരുടേയും ശമ്പളം കുറച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനായി സംസ്ഥാനങ്ങളിലും ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. കേന്ദമന്ത്രിമാരുടേയും എംപിമാരുടേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറട്ടതിന് പിന്നാലെ സംസ്ഥാനങ്ങളും ഈ മാതൃകയിലാണ്.

അരുണാചല്‍ പ്രദേശില്‍ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളം കുറയ്ക്കുക. നിലവില്‍ ഒരാള്‍ക്ക് മാത്രമാണ് അരുണാചല്‍ പ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. നേരത്തെ കര്‍ണാടകയിലും ശമ്പളം കുറയ്ക്കാനുള്ള തീരുമാനം എടുത്തിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ ഈ നിക്കത്തിലാണ്.