കോവിഡ് പ്രതിരോധത്തിലെ കേരള മികവിനെ വാഴ്ത്തി വാഷിങ്ടണ്‍ പോസ്റ്റ്. പ്രതിരോധത്തിനായി സംസ്ഥാനത്ത് സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും വാര്‍ത്തയില്‍ വിശദമാക്കുന്നു. ഉയര്‍ന്ന സാക്ഷരതയുള്ള കേരളം മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമാണ്.
ഏറ്റവും മികച്ച രീതിയിലാണ് കേരളത്തില്‍ കോവിഡിനെ പ്രതിരോധിക്കൂന്നത്. ക്വാറന്റീന്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കല്‍, പരിശോധനകള്‍, മികച്ച ചികിത്സ എന്നിവയിലൊക്കെ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനത്തേക്കാള്‍ മുന്നിലാണ്. രോഗമുക്തിയുടെ കാര്യത്തിലും കേരളം മുന്നിലാണെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു