ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമനായി. രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ഇന്ദിരാ ഗാന്ധിയെ ഇന്ന് മറികടന്നതോടൊയാണിത്.
തുടര്‍ച്ചയായി 4078 ദിവസമാണ് നരേന്ദ്ര മോദി ഇന്ന് പൂര്‍ത്തിയാക്കുക.
4077 ദിവസമാണ് ഇന്ദിരാ ഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ്. 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെയായിരുന്നു ഇന്ദിര തുടര്‍ച്ചയായി പ്രധാനമന്ത്രി പദ്ത്തില്‍ ഇരുന്നത്. മൂന്നാം സ്ഥാനത്ത് 3655 ദിവസം പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗാണ്.
ഈ പദവിയില്‍ ഒന്നാം സ്ഥാനത്തുള്ള ജവഹര്‍ലാല്‍ നെഹ്രു 6130 ദിവസം തുടര്‍ച്ചയായി ഭരിച്ചു. ഈ റെക്കോര്‍ഡ് മറകടക്കാന്‍ നാലാമതും നരേന്ദ്ര മോദി പ്രധാനമന്ത്രി ആവേണ്ടി വരും. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ കോണ്‍ഗ്രസുകാരന്‍ അല്ലാത്ത വ്യക്തി, സ്വാതന്ത്യം കിട്ടിയതിന് ശേഷം ജനിച്ച വ്യക്തി പ്രധാനമന്ത്രി ആയയാള്‍ തുടങ്ങിയ നേട്ടങ്ങള്‍ നരേന്ദ്ര മോദിക്ക് അവകാശപ്പെട്ടതാണ്.