പീച്ചി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയെന്ന് പീച്ചി ഡാം അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടർന്നാണ് തീരുമാനം.
ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിൻ്റെ 4 ഷട്ടറുകളും നിലവില്‍ 4 ഇഞ്ച് (10 സെ.മി) തുറന്നിട്ടുണ്ട്. അത് ഇന്ന് രാവിലെ 8 മണി മുതല്‍ ഘട്ടം ഘട്ടമായി 8 ഇഞ്ച് (20 സെ.മി) ആക്കി ഉയര്‍ത്തി.
ഇത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെൻ്റീ മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.