ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് തൃശൂർ ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, അഡീ.സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബിനു സി., കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ എന്നിവർ ചേർന്നു സ്വീകരിച്ചു.
തുടർന്ന് അദ്ദേഹം കാർമാർഗം ഗുരുവായൂരിലേക്ക് തിരിച്ചു. കനത്ത മഴ മൂലം അദ്ദേഹത്തിന് രാവിലെ ഹെലികോപ്ടർ യാത്ര സാധ്യമായിരുന്നില്ല. അതിനാൽ നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്ന് മാറിയാണ് ഗുരുവായൂരിൽ എത്തിയത്.