‘രവീന്ദ്രാ നീ എവിടെ??’ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി

0

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി “രവീന്ദ്രാ നീ എവിടെ??’ ഈ ജൂലൈയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ചിത്രത്തിൻറെ ടൈറ്റിലിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ച് മനോജ്‌ പാലോടന്റെ സംവിധാനത്തിൽ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ്‌ കോമഡി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കൃഷ്ണ പൂജപ്പുരയാണ്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.

അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു എബ്രഹാം, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.