യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ലോകത്തെ ഒന്നിപ്പിക്കുന്ന പ്രധാന സംഭവമാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നത്. പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ലോകത്ത് കോടിക്കണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് യോഗ. ഞാന്‍ എന്നതില്‍ നിന്നും നമ്മള്‍ എന്നായി മാറി. ഇതും ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമാണ് എന്നും മോദി പറഞ്ഞു.

മൂന്ന് ലക്ഷത്തിലധികം പേരാണ് വിശാഖപട്ടണത്തെ യോഗ സംഗമത്തില്‍ പങ്കെടുത്തത്. മികച്ച രീതിയില്‍ യോഗസംഗമം നടത്തിയ സംഘാടകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് പത്ത് ലക്ഷത്തിലധികം കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു. കൊച്ചി ബോള്‍ഗാട്ടിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.