ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് വരൂ. തൃശൂർ സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ ഫുട്‌ബോളാണ് ആവേശം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന സൗഹൃദ ടൂർണമെൻ്റിൻ്റെ ജഴ്‌സി പ്രകാശനം സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ നിർവഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ അദ്ധ്യക്ഷനായി. എസിപി സലീഷ് എൻ ശങ്കർ, എക്‌സൈസ് സിഐ വി ജെ ജോയി, കോർപറേഷൻ എൻജിനിയർ മഹേന്ദ്ര, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ജോർജ് തോമസ്, പ്രസ് ക്ലബ് ജോയിൻ്റ് സെക്രട്ടറി ബി സതീഷ്, നർക്കോട്ടിക് സെൽ എഎസ്ഐ സനീഷ് ബാബു എന്നിവർ സംസാരിച്ചു.
26ന് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനാണ് മത്സരം. തൃശൂർ പ്രസ് ക്ലബ് ടീം പൊലീസ് ടീമുമായും എക്‌സൈസ് ടീം കോർപറേഷൻ ടീമുമായും ഏറ്റുമുട്ടും.