മലയാളത്തിന്റെ സംഗീത ചക്രവര്‍ത്തിമാരില്‍ ഒരാളായ സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസായിരുന്നു, വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് പള്ളുരുത്തി ശ്മശാനത്തില്‍.
എഴുന്നൂറിലധികം സിനിമ ഗാനങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ച അര്‍ജുനന്‍ മാസ്റ്ററുടെ തുടക്കം 1958ല്‍ നാടമക മേഖലയിലൂടെയായിരുന്നു. 1968ല്‍ പി ഭാസ്‌ക്കരന്റെ കറുത്ത പൗര്‍ണമി ആയിരുന്നു ആദ്യ സിനിമ. എ ആര്‍ റഹ്മാന്‍ തുടക്കത്തില്‍ അര്‍ജുനന്‍ മാസ്റ്ററിന്റെ കീ ബോര്‍ഡ് വായനക്കാരനായിരുന്നു. നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പ്പിയെന്നാണ് അര്‍ജുനന്‍ മാസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും അദ്ദേഹം ഇക്കൊല്ലവും കെ പി എ സിക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തി. ജയരാജ് സംവിധാനം ചെയ്ത ഭയാനകം സിനിമയിലെ സംഗീത സംവിധാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.