രാജ്യത്തെ പരമോന്നത അധികാരം പാര്‍ലമെൻ്റിനെന്ന് ഓര്‍മ്മിപ്പിച്ച് ഉപരാഷ്ട്രപതി

0

രാജ്യത്തെ പരമോന്നത അധികാര കേന്ദ്രം പാര്‍ലമെൻ്റാണെന്ന് ആവര്‍ത്തിച്ച് ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടന എന്തായിരിക്കും എന്ന് തീരുമാനിക്കുന്നതും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായിരിക്കും. ഡല്‍ഹി സര്‍വകലാശാലയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ഭരണഘടന ജനങ്ങള്‍ക്കുള്ളതാണ്. അതിനാല്‍ അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവര്‍ക്കാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കും എന്നത് തീരുമാനിക്കാന്‍ ആത്യന്തികമായ അധികാരം ഉള്ളവര്‍. പാര്‍ലമെൻ്റിന് മുകളില്‍ ഒരു അതോറിറ്റിയെ കുറിച്ചുള്ള വിവരണം ഭരണഘടനയില്‍ ഇല്ല.

സുപ്രീംകോടതി ഒരേ വിഷയത്തില്‍ പരസ്പര വിരുദ്ധ നിരീക്ഷണങ്ങളും വിധികളും പുറപ്പെടുവിക്കാറുണ്ട്. ഭരണഘടനയുടെ ആമുഖം സംബന്ധിച്ചു പോലും വൈരുദ്ധ്യ വിധികള്‍ ഉണ്ടായി. അതുകൊണ്ട് ജനങ്ങളാണ് പരമാധികാര കേന്ദ്രം എന്നത് ഓര്‍ക്കണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.