എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ യൂത്ത് മൂവ്മെൻ്റ് 5 മേഖലകളിലായി നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ അടാട്ട്, കൈപ്പറമ്പ്, വരടിയം മേഖലകളിൽ സംയുക്തമായി മുണ്ടൂർ സെൻ്ററിലെ നെഹ്റു മണ്ഡപത്തിൽ നടന്നു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് വി. ഡി സുഷിൽകുമാർ അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ഉഷാദേവി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. റിട്ട എസ് ഐ. എൻ.ജി സുവ്രതകുമാർ ലഹരിക്കെതിരായി ക്ലാസ്സെടുത്തു.
യൂണിയൻ കൗൺസിലർ ഇന്ദിരാദേവി ടീച്ചർ ഭദ്രദീപം കൊളുത്തി. കൂർക്കഞ്ചേരി ക്ഷേത്രം മേൽശാന്തി കണ്ണൻ പ്രാർത്ഥന നടത്തി. യൂത്ത് മൂവ്മെൻ്റ് യൂണിയൻ കമ്മിറ്റി അംഗം പി. എസ് സന്തീപ് സ്വാഗതവും, വൈസ് പ്രസിഡന്റ് സുവീഷ് കോട്ടിയാട്ടിൽ നന്ദിയും പറഞ്ഞു.
ആണ്ടപ്പറമ്പ് ശാഖയിലെ കുമാരി സംഘം പ്രസിഡൻ്റ് ദേവിക ബാലൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, യൂണിയൻ കൗൺസിലർ കെ. ആർ ഉണ്ണികൃഷ്ണൻ, യൂത്ത് മൂവ്മെൻ്റ് , ജോ. സെക്രട്ടറി അഭിമന്യു മുകേഷ്, വനിതാസംഘം ജോ. സെക്രട്ടി അനിത, യൂത്ത് മൂവ്മെൻ്റ് രക്ഷാധികാരി ദീപക് കുഞ്ഞുണ്ണി, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളായ എം. ഡി മുകേഷ്, കെ. എസ് സുജിത്ത്, രഞ്ജിത്ത്, എന്നിവർ നേതൃത്വം നൽകി.