മാധ്യമങ്ങൾക്കാണ് സ്ത്രീകളുടെ അവസ്ഥയിൽ മാറ്റം വരുത്താൻ ഫലപ്രദമായി ഇടപെടാൻ കഴിയുന്നതെന്ന് എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബ് വനിതാ ദിനത്തിൽ ‘ജെൻഡർ സെൻസിറ്റിവിറ്റി ഇൻ മീഡിയ’ എന്ന വിഷയത്തിൽ നടത്തിയ ചര്ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്.
നിലനിൽക്കുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്കായി ചെയ്യാൻ കഴിയുക മാധ്യമങ്ങൾക്ക് മാത്രമാണ്. കാരണം മാധ്യമങ്ങൾ സംസ്കാര നിർമിതി നടത്തുന്നു- സാറ ജോസഫ് കൂട്ടിച്ചേർത്തു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അക്ഷിതാരാജ് അധ്യക്ഷയായി.
മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റര്‍ എന്‍ സുസ്മിത, കണക്ടിങ് കേരള എഡിറ്റര്‍ ഇന്‍ ചീഫ് അനുപമ വെങ്കിടേശ്വര്‍, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദി ഹിന്ദു സ്പെഷ്യല്‍ കറസ്പോണ്ടന്റ് മിനി മുരിങ്ങത്തേരി മോഡറേറ്ററായി. എം വി വിനീത, ഒ രാധിക, പി ആര്‍ റിസിയ, കെ വി കല, പി ആര്‍ ശ്രീദേവി എന്നിവര്‍ സംസാരിച്ചു.