അന്താരാഷ്ട്ര വനിതാ ദിനം: പാനല്‍ ചര്‍ച്ച 8 ന്

0

അന്താരാഷ്ട്ര വനിതാദിനത്തിൻ്റെ ഭാഗമായി തൃശൂര്‍ പ്രസ് ക്ലബിൻ്റെ നേതൃത്വത്തില്‍ ശനിയാഴ്ച പകല്‍ 11ന് തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ ‘ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ഇന്‍ മീഡിയ’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും. എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.

പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് അക്ഷിത രാജ് അധ്യക്ഷയാകും. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എന്‍ സുസ്മിത, അനുപമ വെങ്കിടേശ്വര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദി ഹിന്ദു സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് മിനി മുരിങ്ങത്തേരി മോഡറേറ്ററാവും. എം വി വിനീത, ഒ രാധിക, പി. ആര്‍. റിസിയ എന്നിവര്‍ സംസാരിക്കും. കെ. വി. കല സ്വാഗതവും പി. ആര്‍. ശ്രീദേവി നന്ദിയും പറയും.