തൊഴിലുറപ്പ് പദ്ധതി പ്രൊഫഷണലാക്കാൻ കിലയുടെ പരിശീലനം

0

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രൊഫഷണലാക്കാൻ തദ്ദേശ സ്വയംഭരണ പരിശീലന സ്ഥാപനമായ കില വഴി നൽകുന്ന പരിശീലന പരിപാടിക്ക് ചേലക്കര പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തിലെ മേറ്റുമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ ഉദ്ഘാടനം ചെയ്തു.

തൊഴിൽ അവകാശങ്ങൾ, ഹാജർ രേഖപ്പെടുത്തൽ, ആസൂത്രണം, സോഷ്യൽ ഓഡിറ്റ് തുടങ്ങിയ പതിനഞ്ചോളം വിഷയങ്ങൾഫെബ്രുവരി 10 മുതൽ 13 വരെയുള്ള പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശേരി വിശ്വനാഥൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിദ്യ കെ. കെ., അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ് എ വി, പഴയന്നൂർ ബ്ലോക്ക് ജോയിന്റ് ബി ഡി ഒ ശ്രീനിവാസൻ, തൊഴിലുറപ്പ് എ ഇ ശ്രീതജ കെ.ബി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.