ബീരേന്‍ സിംഗ് രാജിവെച്ചു

0

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവെച്ചു. ഇന്ന് വൈകീട്ട് രാജ്ഭവനില്‍ എത്തിയാണ് രാജികത്ത് കൈമാറിയത്.

രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ബീരേന്‍ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജി തീരുമാനം. മന്ത്രിമാരോടൊപ്പം പോയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കളും ഉണ്ടായി.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യതയെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ രാജിയെ തുടര്‍ന്ന് മണിപ്പൂര്‍ നിയമസഭ മരവിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിക്കാന്‍ ഗവര്‍ണര്‍ അജയ് ഭല്ല നാളെ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് സൂചന.