ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍ വിജയത്തിന് ശേഷം പാര്‍ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഡല്‍ഹി ഇപ്പോള്‍ ദുരന്ത മുക്തമായി. മോദി ഗ്യാരണ്ടിയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് നന്ദി. ഡല്‍ഹി മിനി ഹിന്ദുസ്ഥാനാണ്. ഡല്‍ഹി ഇപ്പോള്‍ ബിജെപിക്ക് അവസരം നല്‍കിയിരിക്കുന്നു. സബ്കാ സാത് സബ്കാ വികാസ് എന്നത് ഡല്‍ഹിക്ക് മോദിയുടെ ഗ്യാരണ്ടിയാണ്. ഡല്‍ഹിക്കാര്‍ ബിജെപിയുടെ സദ്ഭരണം ആഗ്രഹിക്കുന്നു.
ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
ജനങ്ങള്‍ ബിജെപിയെ മനസ്സ തുറന്ന് സ്‌നേഹിക്കുന്നു. അതിന്ഡറെ പതിന്മടങ്ങ് നമ്മള്‍ തിരിച്ചു നല്‍കും. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ ഡല്‍ഹിയില്‍ പരാജയപ്പെട്ടു.
രാഷ്ട്രീയത്തില്‍ കള്ളം പറയുന്നവര്‍ക്ക് സ്ഥാനമില്ല. ഷോര്‍ട്ട് കട്ട് രാഷ്ട്രീയക്കാരെ ജനം ഷോര്‍ട് സര്‍ക്യൂൂട്ട് ചെയ്തു. രാജ്യത്ത് ബിജെപിയ്ക്ക് അധികാരം ലഭിച്ച എല്ലായിടത്തും സമാനതകളില്ലാത്ത വികസം നടപ്പാക്കിയെന്നും മോദി പറഞ്ഞു.