രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഇനി സാമ്പത്തിക സാഹായം നല്‍കേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. ഉപരോധ ബില്ലില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാനായി കടുത്ത നടപടികളാണ് ട്രംപ് ഭരണകൂടം എടുക്കുന്നത്. നിരവധി അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം ഇതിനകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്.
പുതിയ നീക്കത്തോടെ രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ അമേരിക്കയിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണം ഉണ്ടാകും.
ഇസ്രായേല്‍ പ്രസിഡണ്ട് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി ഉത്തരവ് അധികാര ദുര്‍വിനിയോഗം ആണെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യം വെച്ചുള്ള നടപടികളാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടത്തുന്നതെന്നാണ് അമേരിക്കയുടെ ബില്ലില്‍ പറയുന്നു.