ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് വീണ്ടും ഉയര്‍ന്നു. ഇതുവരെ 75 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3072 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1023 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിലെ പരിശോധന തുടരുകയാണ്.
കോവിഡ് ബാധിച്ചവരില്‍ അധികവും യുവാക്കളും മധ്യവയസ്‌ക്കരും ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക്ക ഡൗണ്‍ പിന്‍വലിക്കാന്‍ 10 ദിവസം മാത്രം ശേഷിക്കേ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവാഴ്ച കേന്ദ്ര മന്ത്രിതല ഉപസമിതി യോഗം ചേരുന്നുണ്ട്. ബുധനാഴ്ച പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗമുണ്ട്.
അതിനിടെ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ വിമാന കമ്പനികള്‍ തുടങ്ങി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവ ആഭ്യന്തര ബുക്കിംഗ് ആരംഭിച്ചു. റെയില്‍വേയും ഒരുക്കത്തിലാണ്.