ആദിവാസി വകുപ്പ് കിട്ടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു: സുരേഷ് ഗോപി

0

ആദിവാസി വകുപ്പ് കിട്ടണമെന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉന്നത കുല ജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം. വകുപ്പില്‍ ഉന്നതി ഉണ്ടാകാന്‍ അത് നല്ലതാണ്. ഇത്തരം ജനാധിപത്യ മാറ്റങ്ങളാണ് വേണ്ടത്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഭരണം ഉണ്ടാകണം. 71 സീറ്റുമായി ബിജെപി മുന്നോട്ട് വരണം. തൃശൂരിലെ തന്റെ വിജയം പരിശ്രമിച്ച് നേടിയതാണ്. അതൊരു തുടക്കമാണ്.

കേന്ദ്ര ബജറ്റില്‍ കേരളം എന്നും ബിഹാര്‍ എന്നും വേര്‍തിരിച്ച് കണ്ടിട്ടില്ല. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന്റെ ഭാഗമായുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ്. ഒന്നും തന്നില്ലെന്ന് പറഞ്ഞ് നിലവിളിക്കുകയല്ല കേരളം വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.