സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കും. പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം സിപിഐ ആഭിമുഖ്യമുള്ള സംഘടനകളും പണിമുടക്കുന്നുണ്ട്. സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ സര്‍വീസ് സംഘടന കൂട്ടായ്മയായ സെറ്റോയും , സിപിഐ സംഘടന കൂട്ടായ്മയായ ജോയിന്റ് കൗണ്‍സിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പണിമുടക്കുന്ന സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തും. സമരത്തെ നേരിടാന്‍ പൊലീസ് നടപടി ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ സിപിഎം അനുകൂല സംഘടനകള്‍ സമരക്കാരെ തടയാനുള്ള സാധ്യതകളും ഉണ്ട്.