പുതിയ കയറ്റുമതി കരാറിൽ ഒപ്പ് വയ്ക്കാതെ ഇന്ത്യൻ അരി വ്യാപാരികൾ

0

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ അരി വ്യാപാരികൾ പുതിയ കയറ്റുമതി കരാറുകളിൽ ഒപ്പിടുന്നത് നിർത്തിവച്ചു.  തൊഴിൽ ക്ഷാമവും ലോജിസ്റ്റിക് തടസ്സങ്ങളും നിലവിലുള്ള കരാറുകൾ പോലും വിതരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നുവെന്ന് വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞു.

ലോക് ഡൌൺ കാരണം ഗതാഗതം വളരെ ബുദ്ധിമുട്ടായതിനാൽ കയറ്റുമതി സ്തംഭിച്ചു. ഡ്രൈവർമാർ വരുന്നില്ല, മില്ലുകളിലും തുറമുഖങ്ങളിലും അധ്വാനം ലഭ്യമല്ലെന്നും
”റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (REA) പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറയുന്നു. ഇന്ത്യയുടെ കയറ്റുമതി അളവ് നാലോ അഞ്ചോ ശതമാനം കുറഞ്ഞുവെന്ന് 44 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന ലാൽ മഹൽ ഗ്രൂപ്പ് ചെയർമാൻ പ്രേം ഗാർഗ് പറഞ്ഞു.

മാർച്ച്-ഏപ്രിൽ വിതരണത്തിന് ഉദ്ദേശിച്ച 400,000 ടൺ  ബസുമതിയല്ലാത്ത അരിയും 100,000 ടൺ ബസുമതി അരിയും തുറമുഖങ്ങളിലോ മറ്റോ കുടുങ്ങിക്കിടക്കുകയാണെന്നും കയറ്റുമതിക്കാർ അറിയിച്ചു.  ബംഗ്ലാദേശ്, നേപ്പാൾ, ബെനിൻ, സെനഗൽ, ഇറാൻ, സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിലേക്ക് പ്രീമിയം ബസുമതി അരിയാണ് കയറ്റുമതി ചെയ്യുന്നത്. കംബോഡിയ, വിയറ്റ്നാം, മ്യാൻമർ എന്നീ രാജ്യങ്ങൾ അരി കയറ്റുമതി നിയന്ത്രിച്ചതോടെ ഇന്ത്യൻ അരിയുടെ ആവശ്യം ഉയർന്നെങ്കിലും വ്യാപാരികൾ പുതിയ കരാറുകളിൽ ഒപ്പുവെക്കുന്നില്ലെന്ന് വ്യാപാരി ഓലം ഇന്ത്യയുടെ അരി ബിസിനസ് വൈസ് പ്രസിഡന്റ് നിതിൻ ഗുപ്ത പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ നിന്നുള്ള വ്യാപാരം  നിർത്തുന്നത് ഹ്രസ്വകാലത്തേക്ക്  ആഗോള വില ഉയർത്താനും ഈ രംഗത്തുള്ള തായ്‌ലാൻഡിനെ പോലുള്ള രാജ്യങ്ങളായ സഹായിക്കാനും ഉപകരിക്കും.  എന്നാല്‍ ഇത് ആഫ്രിക്കയിലെ ദരിദ്ര ജനകോടികള്‍ക്ക് ദുരിതം സമ്മാനിക്കും. അവര്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരും.