തബ് ലീഗ് പ്രതിനിധികള്‍ ഭീഷണി; 200 വിദേശികള്‍ ഒളിവില്‍;ഇവര്‍ മരണം അര്‍ഹിക്കുന്നുവെന്ന് മുസ്ലീം നേതാക്കള്‍

0

നിസാമുദിനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാവുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവരിലെ 200 വിദേശ പ്രതിനിധികള്‍ ഒളിവില്‍ കഴിയുന്നതും ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്ക ഉണ്ടാക്കുന്നു.

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലരും ചികിത്സക്ക് തയ്യാറാവുന്നില്ലെന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള തബ് ലീഗ് പ്രതിനിധികള്‍ മനപ്പൂര്‍വം രോഗം മറ്റുള്ളവരിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന് പുറമെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും വനിതാ ജീവനക്കാരുടെ മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതോടെ വനിതാ ജീവനക്കാരേയും വനിതാ ഡോക്ടര്‍മാരേയും ഇവരുടെ വാര്‍ഡില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ചികിത്സയോട് സഹകരിക്കാത്തതും രോഗവ്യാപനത്തിന് മനപ്പൂര്‍വം ശ്രമിക്കുന്നതും രാജ്യത്തിന് ഏറെ ഭീഷണിയാണ്.
ഇതിനിടെയാണ് 200 വിദേശ പ്രതിനിധകള്‍ ഒളിവിലാണെന്ന ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട് വന്നത്. പള്ളികളിലചക്കം പരിശോധന നടത്താന്‍ അനുമതി വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. രാജ്യത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ രാജ്യത്തിന് മുഴുവന്‍ ഭീഷണിയാണ് ഇവര്‍.
അതിനിടെ തബ് ലീഗ് സമ്മേളനത്തിനും പ്രതിനിധികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രാജ്യത്തെ പ്രമുഖ മുസ്ലീം നേതാക്കള്‍ രംഗത്തെത്തി. ഇന്ത്യയില്‍ പരമാവധി പേര്‍ക്ക് രോഗം പരത്താന്‍ നോക്കുന്ന ഇവര്‍ മരണം അര്‍ഹിക്കുന്നുവെന്ന് യുപു ഷിയ വഖഫ് ബോര്‍ഡ് മേധാവി വസീം റസ്വി പറഞ്ഞു. സംഘടനയെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തബ് ലീഗുകാരുടേത് താലിബാനി കുറ്റമാണെന്നും മാപ്പര്‍ഹിക്കാത്തതാണെന്നും ഷിയാ നേതാവ് കൂടിയായ കേന്ദ്രമന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. തബ് ലീഗ് തീവ്രവാദ സംഘടനയാണെന്നും നിരോധിക്കണമെന്നും യുപി മന്ത്രി മൊഹ്‌സീന്‍ റാസ അഭിപ്രായപ്പെട്ടു.
തബ് ലീഗ് പ്രവര്‍ത്തനം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇവരെ നിരോധിക്കണമെന്നും സുന്നി പുരോഹിതന്‍ മൗലാന ഖാലിദ് റാഷിദ് ഫിരംഗി മഹാലി പറഞ്ഞു. തെറ്റ് ചെയ്ത തബ് ലീഗ് പ്രവര്‍ത്തകരെ ശിക്ഷിക്കണമെന്ന് ജമിയത്ത് ഉലമാ ഇ ഹിന്ദും ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ഇവര്‍ ചെയ്തതെന്നും കുറ്റപ്പെടുത്തി.