HomeKeralaതൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം: കെ യു ഡബ്ല്യു ജെ

തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം: കെ യു ഡബ്ല്യു ജെ

മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണം.
വാര്‍ത്തകളോടുള്ള അസഹിഷ്ണുത മൂലം തുടര്‍ച്ചയായുണ്ടാകുന്ന ശാരീരിക ആക്രമണങ്ങളും സൈബര്‍ ആക്രമണവും മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങേണ്ട സാഹചര്യമാണുള്ളത്. പുതിയ വേജ് ബോര്‍ഡ്  നടപ്പിലാക്കണം. കരാര്‍ നിയമനത്തിലൂടെ മാധ്യമ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം തടയണം.
വർഷങ്ങളായി പെൻഷൻ സ്കീമിൽ ഉണ്ടായിരുന്നവർ സ്ഥാപനം മാറിയതിനെ തുടർന്ന് അംശാദായം അടയ്ക്കാൻ കഴിയാത്ത സ്ഥിതി വർഷങ്ങളായി തുടരുകയാണ്. ഇക്കാര്യത്തിൽ സത്വര നടപടി വേണം.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡൻ്റ് എം വി വിനീത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഒ രാധിക അധ്യക്ഷയായി. മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി ആര്‍ റിസിയ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പോള്‍ മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറർ കെ ഗിരീഷ് കണക്കും അവതരിപ്പിച്ചു.
സി എസ് ദീപു, അരുണ്‍ എഴുത്തച്ഛന്‍, ബി സതീഷ്, രമേശന്‍ പിലിക്കോട് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ടി കെ. ഹരീഷ്, പി പി സലിം, സി എ പ്രേമചന്ദ്രന്‍, എം ബി അനില്‍കുമാര്‍, ജി ബി കിരണ്‍, വി എ ധനേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റാഫി എം ദേവസി സ്വാഗതവും നിയുക്ത സെക്രട്ടറി രഞ്ജിത് ബാലന്‍ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ കമ്മിറ്റിയുടെ സ്ഥാനാരോഹണവും നടന്നു.

Most Popular

Recent Comments