പുലിക്കളി നിർത്തി വച്ചതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർക്കും, തൃശ്ശൂരിലെ മന്ത്രിമാർക്കും, തൃശ്ശൂർ എംപി ക്കും പരാതി നൽകി കാത്തിരിക്കുകയാണ് തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾ. സാമ്പത്തിക നഷ്ടത്തെ പരിഗണിച്ച് ഈ അനിശ്ചിതത്വം അവസാനിപ്പിക്കണം എന്ന് പുലിക്കളി സംഘങ്ങൾ ആവശ്യപ്പെട്ടു.
ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ പുലിക്കളി സംഘങ്ങൾക്കും ഉണ്ടായിട്ടുള്ളത്. അനിശ്ചിതത്വം ഇങ്ങനെ നീണ്ടാൽ സ്പോൺസർമാരെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവും.
ഓരോ ടീമിനും 13 ലക്ഷം രൂപ ചിലവ് വരുന്ന പുലിക്കളിക്ക് തൃശൂർ കോർപ്പറേഷൻ മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഈ വർഷം നൽകാം എന്ന് പറഞ്ഞത്. ബാക്കി തുക സ്പോൺസർഷിപ്പ് വഴിയും, ദേശങ്ങളിൽ നിന്ന് പിരിവെടുത്തുമാണ് സംഘങ്ങൾ പുലിക്കളി നടത്തുന്നതെന്നും ടീമുകൾ പറയുന്നു.