HomeKeralaപി കെ ശശിക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് എം വി ഗോവിന്ദൻ

പി കെ ശശിക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് എം വി ഗോവിന്ദൻ

പി കെ ശശിക്കെതിരെ ഒരു നടപടിയും പാർട്ടി എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി കെ ശശി ഇപ്പോഴും ജില്ലകമ്മിറ്റി അംഗമാണെന്നും ഗോവിന്ദൻ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ശശിക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നടപടിയെന്ന വാർത്ത തെറ്റാണ്.
ശശി രാജിവെക്കുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ തീരുമാനമാണ്. നിലവിൽ പാർട്ടി ഒരു നിലപാടും നടപടിയും സ്വീകരിച്ചിട്ടില്ല.

പരാതികളിൽ സിപിഎം കൃത്യമായ നിലപാടുകൾ സ്വീകരിക്കും. മണ്ണാർക്കാട് ഏരിയ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങളോടു പറയേണ്ടതല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

Most Popular

Recent Comments