ഭൂമി വിതരണ ക്രമക്കേടില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി.
മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു അന്വേഷിക്കാനാണ് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗലോട്ട് അനുമതി നല്‍കിയത്.
ക്രമ വിരുദ്ധമായി ഭാര്യ പാര്‍വതിയ്ക്ക് ഭൂമി അനുവദിച്ച് നല്‍കിയ പരാതിയിലാണ് നടപടി. കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വിലകൂടിയ വാണിജ്യ ഭൂമി നല്‍കിയെന്നാണ് ആരോപണം.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നോട്ടീസ് തള്ളുകയായിരുന്നു. നിലവില്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് മന്ത്രിസഭാ യോഗം ചേരും.
പൊതുപ്രവര്‍ത്തകരായ പ്രദീപ്കുമാര്‍, ടി ജെ എബ്രഹാം എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.





































