HomeKeralaകർഷകരെ കിസ്സാൻ ജനത ആദരിച്ചു

കർഷകരെ കിസ്സാൻ ജനത ആദരിച്ചു

കർഷകദിനത്തിൽ കിസ്സാൻ ജനത (എസ് ) തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരേയും പരിസ്ഥിതി പ്രവർത്തകയേയും ആദരിച്ചു.

മികച്ച സമ്മിശ്ര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഡേവിസ് നെല്ലിശ്ശേരിക്കും, ക്ഷീര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട അറങ്ങാശ്ശേരി ജോസ് ആൻ്റോവിനും മികച്ച പരിസ്ഥിതി പ്രവർത്തകയായി തെരഞ്ഞെടുക്കപ്പെട്ട സുമ്മയ്യക്കും കർഷകരത്നം 2024 അവാർഡ് നൽകി ആദരിച്ചു.

ജനതാദൾ (എസ് ) തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ സി ടി ജോഫി അധ്യക്ഷനായി.  കിസ്സാൻ ജനത (എസ് ) സംസ്ഥാന കൺവീനർ ജി പ്രവീൺ കുമാർ അവാർഡ് വിതരണം ചെയ്തു.

സംസ്ഥാന സമിതി അംഗങ്ങളായ ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആൻ്റണി, റഹിം പള്ളത്ത്, ഷണ്മുകൻ വടക്കുംപറമ്പിൽ, സി. ടി ഡേവിസ്, രാജൻ ഐനികുന്നൻ, മോഹൻദാസ് ഗുരുവായൂർ, നാരായണൻ നമ്പൂതിരി, കെ. എച്ച് ഷക്കീല, ബാലകൃഷ്ണൻ, സി ഡി ഔസേപ്പ്, ബാബു മാളിയേക്കൽ, സുരേന്ദ്രൻ നെടുപുഴ, ഡേവിസ് മമ്പ്ര, പി എം ഉമേഷ്‌, ഷിജിത്ത് വി എസ്, സുധീഷ് കെ എസ്, ജിഷ്ണു എം, മനു, സിബു സി ബി,വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Most Popular

Recent Comments