2023 വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം അവാര്‍ഡുകള്‍ വാരിക്കൂട്ടി. ആട് ജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി.
ഉള്ളൊഴുക്കിയ അഭിനയത്തിന് ഉര്‍വ്വശിയും തടവിലെ അഭിനയത്തിലൂടെ ബീന ആര്‍ ചന്ദ്രനും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
ആടുജീവിതത്തിലെ സംവിധാനത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്ലെസി കരസ്ഥമാക്കി. കലാമൂല്യമുള്ള ചിത്രമായും റസീല്‍ പൂക്കുട്ടി, ശരത് മോഷന്‍ എന്നിവര്‍ നടത്തിയ ശബ്ദ മിശ്രണവും രഞ്ജിത്ത് അമ്പാടിയുടെ ചമയം, സുനില്‍ കെ എസിന്റെ മികച്ച ഛായാഗ്രഹണം എന്നിങ്ങനെ ആട് ജീവിതം 9 പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ആടുജീവിതത്തിലെ അഭിനയത്തിന് കെ ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹനായി.
ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലൂടെ ആദ്യമായി
മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്ററെ തേടിയെത്തി. ആന്‍ ആമി മികച്ച പിന്നണി ഗായികയായി. മികച്ച നവാഗത സംവിധായകന്‍ തടവ് സിനിമ സംവിധാനം ചെയ്ത ഫാസില്‍ റസാക്ക് കരസ്ഥമാക്കി .
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി കാതല്‍ ദ കോര്‍. ചലച്ചിത്രത്തിന് 4 പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച ചലച്ചിത്ര ഗ്രന്ഥം കിഷോര്‍ തോമസിന്റെ മഴവില്‍ കണ്ണിലൂടെ നേടി. 38 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. 22 ചിത്രങ്ങള്‍ നവാഗത സംവിധായകരുടേതാണ്.
.മികച്ച നടന്‍ പൃഥ്വിരാജ്
.മികച്ച നടി ഉര്‍വ്വശി, ബീന ആര്‍ ചന്ദ്രന്‍
.മികച്ച ചിത്രം കാതല്‍ ദ കോര്‍
.മികച്ച സംവിധായകന്‍ ബ്ലെസി
.പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍
. പിന്നണി ഗായിക ആന്‍ ആമി (ഗാനം:തിങ്കള്‍ പൂവിന്‍ ഇതളവന്‍)
സ്വഭാവ നടി-ശ്രീഷ്മ ചന്ദ്രന്‍-പൊമ്പളൈ ഒരുമൈ
സ്വഭാവ നടന്‍-വിജയരാഘവന്‍-പൂക്കാലം
പ്രത്യേക ജൂറി അവാര്‍ഡ്- ഗഗനചാരി. സംവിധായകന്‍ അരുണ്‍ ചന്തു. 25,000 രൂപയും ശില്‍പ പത്രവും
മികച്ച വിഷ്വല് എഫക്ടക്സ്-2018 എവരിവണ്‍ ഈസ് എ ഹീറോ
മികച്ച കുട്ടികളുടെ ചിത്രം-അവാര്‍ഡില്ല.
മികച്ച നവാഗത സംവിധായഗന്‍ ഫാസില്‍ റസാഖ്- ചിത്രം തടവ്
ജനപ്രീതിയുള്ള കലാമേന്മയും ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്-ആടുജീവിതം.
നൃത്ത സംവിധാനം-ജിഷ്ണു, സുലൈഖ മന്‍സില്‍
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്-സുമംഗല-ചിത്രം ജനനം 1947 പ്രണയം തുടരുന്നു
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പുരുഷന്‍-റോഷന്‍ മാത്യു-ഉള്ളൊഴുക്ക്, വാലാട്ടി.
വസ്ത്രാലങ്കാരം-ഫെമിന ജബ്ബാര്‍-ചിത്രം ഓ ബേബി
മേക്കപ്പ് ആര്‍ട്ിസ്റ്റ്-രഞ്ജിത്ത് അമ്പാടി-ചിത്രം ആടുജീവിതം
പ്രൊസസിംഗ് ലാബ് കളറിസ്റ്റ്-വൈശാഖ് ശിവഗണേഷ്-ചിത്രം ആടുജീവിതം
ശബ്ദരൂപ കല്‍പ്പന-ജയദേവന്‍ ചക്കാലത്ത്, അനില്‍ രാധാകൃഷ്ണന്‍-ചിത്രം ഉള്ളൊഴുക്ക്
ശബ്ദമിശ്രണം-റസൂല്‍ പൂക്കൂട്ടി, ശരത് മോഹന്‍-ആടുജീവിതം,
കലാസംവിധായകന്‍-മോഹന്‍ദാസ് ചിത്രം 2018
ചിത്രസംയോജനം-സംഗീത് പ്രതാപ് ചിത്രം ലിറ്റില്‍ മിസ് റാവുത്തര്‍
മികച്ച പശ്ചാത്തല സംഗീത സംവിധാനം-മാത്യൂസ് പുളിക്കല്‍, ചിത്രം കാതല്‍
മികച്ച സംഗീത സംവിധായകന്‍-ഗാനം ചെന്താമര പൂവില്‍, ജസ്റ്റിന്‍ വര്‍ഗീസ് ചിത്രം, ചാവേര്‍
മികച്ച ഗാനരചയിതാവ്-ഹരീഷ് മോഹനന്‍-ഗാനം ചെന്താമര പൂവില്‍-ചിത്രം ചാവേര്‍
മികച്ച തിരക്കഥ-ബ്ലെസി-ആടുജീവിതം
തിരക്കഥാകൃത്ത്-രോഹിത് എംജി കൃഷ്ണന്‍-ഇരട്ട
ഛായാഗ്രഹകന്‍-സുനില്‍ കെഎസ്-ആടുജീവിതം
കഥാകൃത്ത്-ആദര്‍ശ് സുകുമാരന്‍-കാതല്‍.