കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തെയും ദേശീയപാത അതോറിറ്റിയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

0
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തെയും ദേശീയപാത അതോറിറ്റിയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തെയും ദേശീയപാത അതോറിറ്റിട്ടിയെയും ഹൈക്കോടതി കക്ഷി ചേര്‍ത്തു. സ്വമേധയാ എടുത്ത കേസിലാണ് നടപടി.

ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്ന കാര്യത്തിലും ശ്രദ്ധ പുലര്‍ത്തുമെന്ന് കോടതി പറഞ്ഞു. ഇതില്‍ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന കാര്യത്തിലും കോടതിയുടെ നിരീക്ഷണം ഉണ്ടാകും. വയനാട്ടില്‍ മാത്രമല്ല മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റിടങ്ങളിലെ വിഷയവും പരിഗണയിലുണ്ടെന്ന് കോടതി അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി.