ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതി പിടിയില്‍. പ്രതി ധര്‍മ്മേദ്ര കുമാറിനെ രാജാസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പീഡിപ്പിച്ചു കൊന്നശേഷം പ്രതി മോഷണം നടത്തി. മരണം ഉറപ്പാക്കിയ ശേഷം മൊബൈലും പണവും കവരുകയായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ജൂലൈ 30നാണ് യുവതിയെ കാണാതായത്. ഓഗസ്റ്റ് 8 യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.