വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതാവര്‍ക്കായി നടക്കുന്ന തിരച്ചിലിൻ്റെ ആദ്യഘട്ടം ഇന്ന് വൈകിട്ടോടെ അവസാനിക്കും. ബന്ധുക്കളോ നാട്ടുകാരോ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ മാത്രമാണ് നാളെ മുതല്‍ തിരച്ചില്‍ നടത്തുക.
കണ്ടെത്താനുള്ള 118 പേര്‍ക്കായി ചൂരല്‍മലയിലും തിരച്ചില്‍ നടത്തും. ഉരുള്‍പ്പൊട്ടലില്‍ നഷ്ടപ്പെട്ട ബാങ്കിംഗ് രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടിയില്‍ ഇന്ന് പ്രത്യേക അദാലത്ത് നടക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ കേന്ദ്രം നിര്‍ദ്ദേശിച്ച പ്രകാരമുള്ള നിവേദനം തയ്യാറാക്കിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മൂന്നു ദിവസത്തിനകം ആദ്യഘട്ട നിവേദനം നല്‍കുമെന്നും നിവേദനം തയ്യാറാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.