കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകം: മമത ബാനര്‍ജിയും പ്രതിഷേധത്തിന്

0
കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകം: മമത ബാനര്‍ജിയും പ്രതിഷേധത്തിന്

കൊല്‍ക്കത്ത : കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിഷേധത്തിന് ഇറങ്ങുന്നു. വനിതാ നേതാക്കള്‍ക്ക് ഒപ്പമാകും
തെരുവില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുക.

വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. കേസില്‍ 19 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അഞ്ചു പേരെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ നാല് ഡോക്ടര്‍മാരെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

യുവ ഡോക്ടറുടെ ക്രൂര കൊലപാതകത്തില്‍ കേരളത്തിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കി. ഒ പി വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റി.

പല ജില്ലകളിലും പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും പണിമുടക്കി. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയായിരുന്നു പ്രതിഷേധം.

സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവ ആവശ്യപ്പെട്ട് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലെ 24 മണിക്കൂര്‍ പണിമുടക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിച്ചു.