HomeKeralaസ്വാതന്ത്ര്യത്തിന് മുമ്പേ ജനിച്ചവരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന് മുമ്പേ ജനിച്ചവരെ ആദരിച്ചു

വേറിട്ട സ്വാതന്ത്യ ദിന ആഘോഷവുമായി തൃശൂര്‍ കുറ്റുമുക്ക് ഇന്ദിരാനഗര്‍ ഫസ്റ്റ് ട്രീറ്റ് റസിഡന്‍സ് അസോസിയേഷന്‍. സ്വാതന്ത്ര്യലബ്ധിക്കു മുന്നേ ജനിച്ചവരെ ആദരിച്ചാണ് അവര്‍ സ്വാതന്ത്യ ദിനം ആഘോഷിച്ചത്.
അസോസിയേഷന്റെ നേതൃത്വത്തില്‍ 12 മാതാപിതാക്കന്മാരെ് ആദരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തവരെ അവരുടെ വീട്ടില്‍ പോയി ആദരിച്ചു. എല്ലാവര്‍ക്കും മധുര വിതരണം നടത്തി.
പ്രസിഡണ്ട് ശരത് കുമാര്‍ വി, സെക്രട്ടറി കെ എ അനില്‍കുമാര്‍, ട്രഷറര്‍ സന്തോഷ് പി എ, ഹരിദാസ് ഇ പി, ഇ കെ വിനോദ്, വിനോദ് കെ ആര്‍,ബിന്ദു ശിവകുമാര്‍, ബിന്ദു ജയന്‍, അനില്‍കുമാര്‍ ഡി ജി, ഷീജ രാധാകൃഷ്ണന്‍, നിബു, ബിജു എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Most Popular

Recent Comments