HomeKeralaമഴ മുന്നറിയിപ്പില്‍ മാറ്റം, ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പില്‍ മാറ്റം, ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

ഓഗസ്റ്റ് 18 വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Most Popular

Recent Comments