ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍ മലയിലെ തിരച്ചിലിനിടയില്‍ ഫയര്‍ഫോഴ്‌സ് സംഘം നാല് ലക്ഷം രൂപ കണ്ടെത്തി. വെള്ളാര്‍മല സ്‌കൂളിന് പിന്നില്‍ നടത്തിയ തിരച്ചിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പണം കണ്ടെത്തിയത്. പണം റവന്യൂ വകുപ്പിന് കൈമാറും.
കെട്ടിടാവശിഷ്ടങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും വെള്ളത്തിനുമിടയിലാണ് പണം അടങ്ങിയ കവര്‍ കുടുങ്ങിയത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാല്‍ പണം വെള്ളത്തില്‍ ഒഴുകിപ്പോയില്ല. അഞ്ഞൂറിന്റെ നോട്ടുകള്‍ അടങ്ങിയ 7 കെട്ടുകളും 100 ന്റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്.