ജനാധിപത്യം ഉറപ്പുവരുത്തേണ്ടതിൻ്റെ ഓര്‍മ്മപ്പെടുത്തലാണ് സ്വാതന്ത്ര്യ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 78 വര്‍ഷം ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിച്ചു നിര്‍ത്തി. ജാതീയതയും വര്‍ഗീയതയും ആയുധമാക്കുന്നത് മതനിരപേക്ഷതയെ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള നിര്‍മ്മാണത്തിന് വ്യത്യസ്ത മേഖലകളിലുള്ള കേരളത്തിൻ്റെ നേട്ടങ്ങള്‍ മുതല്‍ക്കൂട്ടാകും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നേട്ടം പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ക്ക് ഗുണമാകുന്നില്ല. പൊതുവായ മുന്നറിയിപ്പുകളല്ല കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. പല രാജ്യങ്ങളിലും ഇങ്ങനെ ഒരു സംവിധാനം നിലനില്‍ക്കുന്നുണ്ടെന്നും നമ്മുടെ രാജ്യം ആ നിലയിലേക്ക് ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സായുധ സേന വിഭാഗങ്ങളില്‍ നിന്നും എന്‍സിസി, സ്‌കൗട്ട്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവരില്‍ നിന്നും മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.