സമാധാനത്തിൻ്റേയും സമൃദ്ധിയുടെയും പാതയില്‍ അയല്‍രാജ്യങ്ങള്‍ പോകണം എന്നതാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങള്‍ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്.
അയല്‍രാജ്യമെന്ന നിലയില്‍ ബംഗ്ലദേശില്‍ നടക്കുന്ന സംഭവങ്ങളില്‍ ഇന്ത്യക്കാർക്ക് ആശങ്കയുണ്ടെന്നും നിലവിലെ സാഹചര്യങ്ങള്‍ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ചെങ്കോട്ടയില്‍ നടന്ന 78-ാം സ്വാതന്ത്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബംഗ്ലദേശിലെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം മുന്നോട്ടുള്ള വികസന പാതയില്‍ ബംഗ്ലദേശിന് എല്ലാവിധ ആശംസകളും നേര്‍ന്നു.