രാജ്യം സ്വാതന്ത്ര്യ നിറവില്‍, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

0
രാജ്യം സ്വാതന്ത്ര്യ നിറവില്‍,  ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

78-ാം മത് സ്വാതന്ത്ര്യ ദിനാഘോഷം രാജ്യം വിപുലമായി ആഘോഷിക്കുന്നു. ഡല്‍ഹിയിലെ രാജ് ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എന്റെ കുടുംബാംഗങ്ങളെ എന്ന് വിളിച്ചു കൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്.

വികസിത ഭാരതമെന്ന രാജ്യത്തിന്റെ ലക്ഷ്യം 2047 ല്‍ കൈവരിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യം. ഒരു നാട് ഒരു തെരത്തെടുപ്പ് നടപ്പാക്കും.

രാജ്യ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അഴിമതിയും സ്വജന പക്ഷപാതവും വെച്ചുപൊറിപ്പിക്കില്ല.. സംസ്ഥാനങ്ങള്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം. അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ചവരെ പ്രധാന മന്ത്രി നന്ദിയോടെ സ്മരിച്ചു. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെയും പങ്കെടുത്തവരെയും അഭിനന്ദിച്ചു. പാരാലിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.