പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമെന്ന് ഹൈക്കോടതി. പ്രതിയും പരാതിക്കാരിയും കോടതിയില്‍ ഹാജരായി.
ഇരുവരെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൗണ്‍സിലിങ്ങിൻ്റെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കണം. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും കോടതി വ്യക്തമാക്കി. ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. ഭാര്യയുമായുള്ള തര്‍ക്കം പരിഹരിച്ചെന്നും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും വിശദീകരിച്ചാണ് പരാതി പിന്‍വലിക്കാന്‍ പ്രതി ഹര്‍ജി നല്‍കിയത്.
ആരുടെയും നിര്‍ബന്ധത്തിലല്ലാ പരാതി പിന്‍വലിക്കുന്നതെന്ന് പരാതിക്കാരി പറഞ്ഞു.