വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആളെ തട്ടിക്കൊണ്ടു പോയതായി പരാതി. വിമാനത്താവളത്തില്‍നിന്നു തമ്പാനൂര്‍ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍, കാറിലെത്തിയ മൂന്നംഗ സംഘം യാത്രക്കാരനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
‘തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്‌ഠേശ്വം എത്തിയപ്പോള്‍ കാറിലെത്തിയ 3 പേര്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി’ എന്നാണ് ഓട്ടോ ഡ്രൈവര്‍ പരാതിയില്‍ പറയുന്നത്. യാത്രക്കാരന്‍ ആരെന്നോ തട്ടിക്കൊണ്ടു പോകലിന്റെ ഉദ്ദേശ്യം എന്തെന്നോ വ്യക്തമല്ല. കാര്‍ തിരിച്ചറിഞ്ഞുവെന്നും വാടകയ്‌ക്കെടുത്ത കാറിലാണ് സംഘം എത്തിയതെന്നുമുള്ള സൂചന പോലീസിന് ലഭിച്ചു.