പൊതുജനങ്ങള്‍ക്ക് സുഗമമായി തൃശൂര്‍ പൂരം വെടിക്കെട്ട് കാണാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. അങ്ങിനയൊരു കാലമുണ്ടായിരുന്നുവെന്നും സാങ്കേതികമായ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
തൃശൂര്‍ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടു കളക്ടറേറ്റിലെ യോഗത്തിനു മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുx. കഴിഞ്ഞതവണ ഹിതമല്ലാത്തതാണ് നടന്നത്.
തൃശൂര്‍ പൂരം പെരുമയോടെ തന്നെ നടത്തും. വെടിക്കെട്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
വെടിക്കെട്ട് നിയന്ത്രണത്തില്‍ ഇളവു വരുത്തുന്നതുമായി ബന്ധപ്പെട്ടു തേക്കിന്‍കാട് മൈതാനിയില്‍ ഉദ്യോസ്ഥസംഘം കഴിഞ്ഞദിവസം പ്രത്യേക പരിശോധന നടത്തിയിരുന്നു. ജില്ലാ കലക്ടര്‍, പെസോ ഉദ്യോഗസ്ഥര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കലക്ടര്‍, കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു