സ്വാതന്ത്ര്യ ദിനത്തില്‍ കിസ്സാന്‍ ജനത കര്‍ഷക പാര്‍ലമെൻ്റ് നടത്തും. തൃശൂര്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിൻ്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക പാര്‍ലമെൻ്റ് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അയ്യന്തോള്‍ ചുങ്കം ലോഹ്യ നഗറില്‍ രാവിലെ 10 ന് പാര്‍ലമെൻ്റ് കിസ്സാന്‍ ജനത സംസ്ഥാന കണ്‍വീനര്‍ ജി പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ജനതാദള്‍ എസ് ജില്ലാ പ്രസിഡണ്ട് അഡ്വ. സി ടി ജോഫി മുഖ്യപ്രഭാഷണം നടത്തും. കിസ്സാന്‍ ജനത ജില്ലാ പ്രസിഡണ്ട് നാരായണന്‍ നമ്പൂതിരി അധ്യക്ഷനാകും.