സ്വത്രന്ത്ര്യ ദിനാഘോഷത്തിനായി തൃശൂര്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഹരിതചട്ടം പാലിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍.
സ്വത്രന്ത്ര്യ ദിനത്തിന് മുന്നോടിയായി ജില്ലയില്‍ പോലിസ് സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി, റൂറല്‍ പോലിസിന്റെ നേതൃത്വതില്‍ വ്യാപകമായ പരിശോധന നടക്കുന്നുണ്ട്. ജില്ലാ തല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ രാവിലെ 9ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി രാവിലെ 9ന് കലക്ടറേറ്റില്‍ ദേശീയ പതാക ഉയര്‍ത്തും.