കര്‍ണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതിനെ തുടര്‍ന്നു നാവിക സേന ഇതുവരെയും തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടില്ല.
കാലാവസ്ഥ ദുര്‍ഘടമായതിനാല്‍ നിര്‍ത്തിവച്ചിരുന്ന തിരച്ചില്‍ ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
നിലവില്‍ ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും കാലാവസ്ഥ അനുകൂലമാണെന്നും ജില്ലാ ഭരണകൂടം ഈ അവസരത്തില്‍ തിരച്ചില്‍ പുനരാരംഭിക്കണമെന്നും അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു.