തകഴിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ നിര്‍ണായക മൊഴി. ജനന സമയത്ത് കുഞ്ഞ് കരഞ്ഞു’ എന്ന് മാതാവ് ഡോണ പറഞ്ഞിരുന്നതായി ചികിത്സിക്കുന്ന ഡോക്ടര്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്നത് പോലീസ് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറുടെ മൊഴി പ്രധാനമാകുന്നത്.
കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ ഡോണ ജോജി, തോമസ് ജോസഫ്, സുഹൃത്ത് അശോക് ജോസഫ് എന്നിവരെ ആലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോണയെ
മജിസ്‌ട്രേട്ട് അവിടെയെത്തിയാണു റിമാന്‍ഡ് ചെയ്തത്.