ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ജയിലിലിടാന്‍ തയ്യാറാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയും ജയിലിലിടണം. ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് ശിക്ഷ അക്രമികള്‍ക്ക് നല്‍കണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ.പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നിര്‍ദേശം. കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ എത്തിയപ്പോഴാണ് ജനക്കൂട്ടം ഇവരെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തത്. സംഭവത്തില്‍ 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്.