കോവിഡ് എന്ന മഹാമാരിയെ തുരത്താന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒമ്പത് ദിവസമായി. രാജ്യം നല്ല രീതിയിലാണ് പ്രതികരിച്ചത്. ലോകത്തെ പല രാജ്യങ്ങളെ ഇതിനെ മാതൃകയാക്കി.
നമ്മുടെ സാമൂഹിക ശക്തി തെളിയിക്കാന്‍ ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പതിന് വീട്ടിലെ മുഴുവന്‍ വൈദ്യുതി ബള്‍ബുകളും അണക്കണം. തുടര്‍ന്ന വീടുകളുടെ വാതില്‍ക്കലോ ബാല്‍ക്കണിയിയലോ നിന്ന് മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കണം. ജനങ്ങളുടെ ഊര്‍ജവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് ഈ പരിപാടിക്ക് പ്രധാനമന്ത്രി ആഹ്വാനം നല്‍കിയത്.