ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സുസോദിയയ്ക്ക് സുപ്രീംകോടതി ഉപാധികളുടെ ജാമ്യം അനുവദിച്ചു. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലും സിബിഐ കേസിലുമാണ് ജാമ്യം്.
വിചാരണ നടപടി ക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് ജാമ്യം.
കേസ് അനന്തമായി നീണ്ടുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ മനീഷ് സിസോദിയ മനപ്പൂര്‍വ്വം വൈകിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദവും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും കോടതി തള്ളി. ജൂലൈ മൂന്നിന് നല്‍കിയ കുറ്റപത്രത്തിന് മുന്‍പ് വിചാരണ ആരംഭിക്കുന്നത് എങ്ങനെയാണെന്ന് കോടതി ആരാഞ്ഞു. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് മനീഷ് സിസോദിയ ജയില്‍ മോചനം നേടുന്നത്. 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.