HomeKeralaKannurകണ്ണൂരിലെ റോഡ് വികസനം: നിധിന്‍ ഗഡ്കരിയെ കണ്ട് കെ സുധാകരന്‍

കണ്ണൂരിലെ റോഡ് വികസനം: നിധിന്‍ ഗഡ്കരിയെ കണ്ട് കെ സുധാകരന്‍

കണ്ണൂരിലെ വിവിധ റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍ എംപി. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫും ഒപ്പമുണ്ടായിരുന്നു.

കണ്ണൂരിലെ എന്‍എച്ച് 66ന്റെ വികസനം നടക്കുന്ന പ്രധാന ചെയിനേജ് ഏരിയകളില്‍ ഉടനീളം അടിപ്പാതകള്‍, കാല്‍നട പാതകള്‍, സബ്‌വേകള്‍ എന്നിവ അടിയന്തരമായി നിര്‍മ്മിക്കണം. മുഴപ്പിലങ്ങാട് – മടം, ഈരണിപ്പാലം, ഒ കെ യുപി സ്‌കൂള്‍, വേളാപുരം ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ സുരക്ഷിതമായ പാത ഒരുക്കണം.

ഈ പ്രദേശങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട കണക്റ്റിംഗ് പോയിന്റുകളാണ്. റോഡുമുറിച്ച് കടക്കുന്നതിന് മതിയായ സൗകര്യമില്ലാതിരുന്നാല്‍ ഇവിടെ അപകട സാധ്യത കൂടുതലാകും. ഇത് കുട്ടികള്‍, പ്രായമായവര്‍ ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സുരക്ഷാ പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കേണ്ടതിന്റെ ആവശ്യകത സുധാകരന്‍ മന്ത്രിയെ അറിയിച്ചു.

ജില്ലയിലെ പ്രധാന റോഡുകളും പാലങ്ങളും കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകുമെന്നും, കണ്ണൂരിലെ പിന്നോക്ക, കാര്‍ഷിക മേഖലകളിലെ റോഡുകള്‍ കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്താമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുധാകരന്‍ എംപി അറിയിച്ചു.

മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് പുറമേ, സൗത്ത് സോണ്‍ ഡയറക്ടര്‍ ജനറല്‍ ബി കെ. സിന്‍ഹ, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ചീഫ് ജനറല്‍ മാനേജര്‍ ബ്ലാ എന്നിവരുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി. ആവശ്യപ്പെട്ട കാര്യങ്ങളില്‍ എല്ലാം ഉചിതമായ നടപടികള്‍ സ്വീകരിക്കാം എന്ന് ഇരുവരും ഉറപ്പ് നല്‍കിയതായും സുധാകരന്‍ അറിയിച്ചു.

 

Most Popular

Recent Comments