HomeWorldAsiaബംഗ്ലദേശില്‍ കലാപം രൂക്ഷം; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമണം

ബംഗ്ലദേശില്‍ കലാപം രൂക്ഷം; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമണം

ബംഗ്ലദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു ശേഷവും കലാപം തുടരുന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്കദാറിന്റെ
ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പ്രക്ഷോഭകര്‍ തീയിട്ടു. തീവയ്പ്പില്‍ ഒരു ഇന്തൊനീഷ്യന്‍ പൗരനുള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയും വ്യാപക അക്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും പ്രക്ഷോഭകര്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാന്‍ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളും കാവല്‍ നില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം കലാപം തുടരുന്ന ബംഗ്ലദേശില്‍നിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

 

Most Popular

Recent Comments